flashnews

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ മാങ്ങാട് പട്ടണത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് സ്വാഗതം
എപ്പോഴെങ്കിലും നമുക്ക് കാസറഗോഡ് ജില്ലയിലെ അതൃക്കുഴി, മലപ്പച്ചേരി, കൂട്ടക്കനി എന്നീ വിദ്യാലയങ്ങൾ സന്ദർശിക്കണം.... സ്കൂൾ പിടിഎ ഇവിടങ്ങളിൽ സൃഷ്ടിച്ച വികസന മാതൃകകളിൽ നിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ട്

ജില്ലക്ക് പുറത്തേക്കാണ് യാത്രയെങ്കിലോ?
തിരുവനന്തപുരം മണക്കാട് സ്കൂൾ
തൊടുപൂഴ എൻ.എസ്.എസ് കാപ്പ് സ്കൂൾ
തൃശ്ശൂർ കോടാലി സ്കൂൾ
മലപ്പുറം തെയ്യങ്ങാട് സ്കൂൾ
കോഴിക്കോട് നടക്കാവ് സ്കൂൾ ....... ഇവിടങ്ങളൊക്കെ നമുക്ക് സന്ദർശിക്കാം..,, ഇതിനെക്കാളും മെച്ചപ്പെടണം ബാര എന്ന് നമ്മെ ചിന്തിപ്പിക്കാൻ ഈ യാത്ര സഹായകരമാകും
താങ്കളുടെ അഭിപ്രായത്തെ ഞാൻ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു. ഇന്നത്തെ സാഹചര്യത്തിൽ സ്കൂൾ അപ്ഗ്രഡേഷൻ അത്ര എളുപ്പമല്ല. 2010 ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കുട്ടികൾക്ക് ഒന്നര കിലോമീറ്ററിനകത്ത് എൽ.പി സ്കൂളും മൂന്ന് കി.മീറ്ററിനകത്ത് യു .പി വിദ്യാലയവും ഉറപ്പുവരുത്താൻ ഭരണഘടനാ ഭേദഗതി (ഇപ്പോൾ RTE ഭരണഘടനയുടെ മൂന്നാം അധ്യായത്തിൻ്റെ ഭാഗമാണ്) ഗവ.നോട് നിർദ്ദേശിക്കൂന്നുണ്ട്. ഈ പ്രകാരം 2012 ൽ സ്കൂൾ മാപ്പിങ്ങ് നടത്തിയതിൻ്റെ സ്ഥിതിവിവരം ഗവൺമെൻറിൻ്റെ പക്കലുണ്ട് സാറ്റ് ലൈറ്റ് ഉപയോഗിച്ച് ഗൂഗിൾ മാപ്പിങ്ങ് പ്രകാരമാണ് ഈ സർവെ പൂർത്തിയാക്കിയത് എന്നതിനാൽ ദൂരത്തെ സംബന്ധിച്ച് ന്യായീകരിക്കുവാൻ നമുക്ക് കഴിയില്ല. എങ്ങനെ നോക്കിയാലും ബാര ഗ്രാമത്തിലെ കുട്ടികൾക്ക് 3 കി.മീ ന കത്ത് യൂ.പി വിദ്യാലയമുണ്ട്. നേരത്തേ എം.എച്ച് അപ്ഗ്രഡേഷൻ സംഘടിപ്പിച്ച വിദ്യാലയത്തിൻ്റെ കാര്യം സൂചിപ്പിച്ചില്ലേ? രണ്ട് വിദ്യാലയങ്ങൾ കോടതി ഉത്തരവു പ്രകാരം അപ്ഗ്രഡേഷൻ സംഘടിപ്പിച്ചത് വിദ്യാഭ്യാസ അവകാശ നിയമത്തിൽ സൂചിപ്പിച്ച ഈ 3 കി.മീ കണക്ക് പ്രകാരമാണ്.
രണ്ടാമത്തെ പ്രധാന കാര്യം വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചാലും ധനകാര്യ വകുപ്പിൽ നിന്നും നിലവിലെ സാമ്പത്തിക സാഹചര്യം വെച്ച് പാസാക്കി കിട്ടില്ല എന്നതാണ് .എന്നു വെച്ചാൽ നമ്മുടെ ബാര എൽ.പി സ്കൂൾ യൂ.പിയായി ഉയരുകയില്ല എന്നർത്ഥമില്ല. ഒരു മാതൃകാ വിദ്യാലയമായി ബാര മാറിയാൽ നാടിൻ്റെ പ്രത്യേക വിദ്യാഭ്യാസ സാഹചര്യം, പിടിഎയുടെ ശക്തമായ സമ്മർദ്ദം എന്നിവക്ക് വിധേയമായി ഒരു സ്പെഷൽ ഓർഡറിലൂടെ ഗവൺമെൻ്റിന് ഉത്തരവിറക്കുകയും ചെയ്യാം..,, നമുക്ക് ശ്രമിക്കാം എം.എച്ച്
ഹരിത വിമല വിദ്യാലയം എന്നത് ബാരയുടെ വലിയ സ്വപ്നമാണ്. ഹരിത വിദ്യാലയം ഒരുക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ ആരംഭിച്ചു കഴിഞ്ഞു. ജൈവപ്പന്തൽ ,പച്ചക്കറി കൃഷി, ജൈവവേലി നിർമാണം, പൂന്തോട്ട നിർമാണം എന്നിവയൊക്കെ വിദ്യാലയത്തിൽ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. വിമല വിദ്യാലയം (ശുചിത്വ വിദ്യാലയം) എന്ന വിദ്യാലയ ലക്ഷ്യത്തിനായി കൈകോർക്കാൻ ഇപ്പോഴിതാ ബാരയിലെ വ്യക്തികളും മുന്നോട്ടു വന്നിരിക്കുന്നു. അനിമൽ വേസ്റ്റ് ബിൻ ലഭ്യമാക്കാൻ കൂളിക്കൂന്ന് വീ കെയർ കൂട്ടായ്മയും അർഷാദ് മങ്ങാടും സന്നദ്ധമായിട്ടുണ്ട്

സ്കൂളിന് അനിമൽ വേസ്റ്റ് ബിൻ സ്പോൺസർ ചെയ്തത് ഫർഷാദ് മാങ്ങാടും  കൂളിക്കൂന്ന് വി കെയർ കൂട്ടായ്മയുമാണ്..... ശീ ഫർഷാദ് ഒരു യൂണിറ്റ് വേസ്റ്റ് ബിന്നും വീ കെയർ രണ്ട് യൂണിറ്റുമാണ് സ്പോൺസർ ചെയ്തിരിക്കുന്നത്. ശുചിത്വ വിദ്യാലയത്തിൻ്റെ ഈ പ്രഥമ പ്രൊജക്ടിന് പതിനായിരം രൂപയോളം മുതൽ മുടക്കാൻ തയ്യാറായിരിക്കുകയാണ് ഈ സൂ മനസ്സുകൾ.... ഈ വിദ്യാലയം നിങ്ങളുടെ മക്കളുടേതും നിങ്ങളുടേതും നാടിൻ്റേതുമാണ്


ഈ വിഭവ സമാഹരണത്തിന് പിന്നിൽ നമ്മുടെ പ്രിയപ്പെട്ട പി ടി എ പ്രസിഡണ്ട് ശ്രീ.മുഹമ്മദ് കുഞ്ഞിയുടെ വലിയ പ്രയത്നമുണ്ട്. ഇത്രയും ഡൈനാമിക്കായ, ഊർജസ്വലനായ പി ടി എ പ്രസിഡണ്ടിനെ ബാരക്ക് ലഭിച്ചത് വിദ്യാലയത്തിൻ്റെ ഭാഗ്യം തന്നെയാണ്.....
ഇന്ന് ബേക്കൽ ഉപജില്ലാ കലോത്സവത്തിന് കാഞ്ഞങ്ങാട് ഇക്ബാൽ സ്കൂളിൽ തുടക്കം... നമ്മുടെ വിദ്യാലയത്തെ പ്രതിനിധീകരിച്ച് ആമി ( കടങ്കഥ, കഥ) സൂര്യ  ( പദ്യം ചൊല്ലൽ ) ശിവിൻ ( പെൻസിൽ ഡ്രോയിങ്ങ്, വാട്ടർ കളർ) എന്നീ ഇനങ്ങളിൽ മത്സരിക്കും കൂട്ടുകാർക്ക് നിങ്ങളുടെ അനുഗ്രഹങ്ങൾ ഉണ്ടാകണം
രണ്ടാം ഘട്ട പെയിൻറിങ്ങ് ജോലിക്ക് ഇന്ന് തുടക്കം:... ഇനി ബാരയുടെ ചുവരുകളിലൂടെ തീവണ്ടി ഓടും
ഇന്നത്തെ എൻ.എസ് എസ് പരിശീലനം....നേതൃത്വം വിമലാവതി ടീച്ചർ
നവമ്പർ 14 ശിശുദിനം വിദ്യാലയത്തിൽ സമുചിതമായി ആഘോഷിച്ചു.
നെഹ്രു തൊപ്പിയണിഞ്ഞ് കൂട്ടുകാർ ചാച്ചാജിയുടെ പാട്ട് , കഥ, പ്രസംഗം എന്നിവയൊക്കെ അവതരിപ്പിച്ചു... സ്കൂളിൽ ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കി